കേരളത്തിന്റെ തനത് ആയോധന കലയായ കളരിപ്പയറ്റ് ദേശീയ ഗെയിയിംസില്‍ ഇടം നേടി. കളരിപ്പയറ്റിനെ മത്സര ഇനമാക്കിയതൊടെ കളരിപ്പയറ്റ് പഠിക്കുവാനും പ്രചരിപ്പിക്കുവാനും കൂടുതല്‍ ആളുകള്‍ രംഗത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആത്മരക്ഷയ്ക്കൊപ്പം ശാരീരികവും മാനസികവുമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതുമായ കായികകലയായ കളരിപ്പയറ്റ് ഫ്യൂഡലിസം ഏറ്റവും ശക്തമായിരുന്ന മധ്യകാലത്തായിരുന്നു ശക്തമായിരുന്നത്. പിന്നീടുണ്ടായ വൈദേശിക ഭരണവും പുതിയ അയുധങ്ങളുടെ കടന്നു വര്‍വും കളരിപ്പയറ്റിനെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടു.
കരാട്ടെ ,കുങ് ഫു തുടങ്ങിയ കായികകലകളില്‍ നിന്നും വ്യത്യസ്തമായി കളരിപ്പയറ്റിന് ഇക്കാലത്ത് വേണ്ടത്ര പരിഗണന ലഭിക്കാത്ത അവസ്ഥ മാറാനും പുതിയ നടപടികള്‍ക്ക് സാധിക്കും. സാഹചര്യത്തില്‍ ജോലിസാധ്യത, സാമ്പത്തിക നേട്ടം എന്നിവ ലക്ഷ്യമാക്കി നിരവധിപേര്‍ കളരിയഭ്യസിക്കാനെത്തുമെന്നാണു പ്രതീക്ഷ.