ശിവഗിരി മഠത്തിലെ സന്യാസിമാര്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ മഠത്തിലേക്ക് ക്ഷണിച്ചില്ലെന്ന സന്യാസിമാരുടെ പ്രസ്താവന അനവസരത്തിലാണ്. പ്രധാനമന്ത്രിയെ കുറ്റം പറയുന്ന ഇവര്‍ മോഡിയുടെ ഔദാര്യം പറ്റിയവരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ശിവഗിരി സന്യാസിമാര്‍ക്ക് പ്രധാനമന്ത്രിയേക്കാള്‍ വലിയവരെന്ന് അഹങ്കാരമാണ്. സന്യാസിമാരില്‍ ചിലര്‍ സൂപ്പര്‍ താരങ്ങളാകാന്‍ ശ്രമിക്കുകയാണ്. ശിവഗിരിയില്‍ ക്ഷണിക്കാതെ തന്നെ ആര്‍ക്കും പോകാമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
നരേന്ദ്ര മോഡിയെ തങ്ങള്‍ മഠത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് ശിവഗിരിയിലെ സന്യാസിമാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ പ്രസ്‌താവനയ്‌ക്ക് എതിരായിട്ടാണ് വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയത്.