മോഡി സര്‍ക്കാരിന്റെ പതിപ്പാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍: കോടിയേരി

Webdunia
വ്യാഴം, 19 മാര്‍ച്ച് 2015 (12:13 IST)
നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന രീതിയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും. നരേന്ദ്ര മോഡി സര്‍ക്കാരിന്റെ കേരള പതിപ്പാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

നിയമസഭയില്‍ നടന്ന സംഭവത്തിന്റെ പേരില്‍ അഞ്ച് ഇടത് എംഎല്‍എമാരെ പുറത്താക്കിയ നടപടി തെറ്റാണ്. ഏത് വിഡിയോ ദൃശ്യം നോക്കിയാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്നും കോടിയേരി ചോദിച്ചു.

വനിത എംഎല്‍എമാരെ ആക്രമിച്ചവര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ പ്രക്ഷോഭം തുടരും. അഴിമതിക്കെതിരായ പോരാട്ടം തുടരാനാണ്  ഇടതുമുന്നണിയുടെ തീരുമാനമെന്നും കോടിയേരി പറഞ്ഞു. ഇഎംഎസ് ദിനാചരണ ചടങ്ങില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.