അസത്യപ്രചാരകനായ നരേന്ദ്ര മോഡി പ്രധാനമന്ത്രി പദത്തിന്റെ വിലയിടിച്ചെന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് സുധീരന് പ്രധാനമന്ത്രിക്ക് എതിരെ തിരിഞ്ഞത്. ആര് ശങ്കറിന്റെ പേരില്‍ വൃത്തിക്കെട്ട രാഷ്ട്രീയ കളി നടത്താനുള്ള മോഡിയുടെയും കൂട്ടരുടെയും ശ്രമം ഉപേക്ഷിക്കണമെന്നും സുധീരന് ആവശ്യപ്പെട്ടു.
സ്വാതന്ത്ര്യ സമര നായകനും കോണ്‍ഗ്രസിന്റെ ഉന്നതനേതാവുമായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പൈതൃകം തട്ടിയെടുക്കാന്‍ ശ്രമിച്ച വിഫല ശ്രമത്തിന്റെ ഭാഗമാണ് കേരളത്തില്‍ മോഡിയും സംഘവും നടത്തിയത്. അഭിമാനത്തോടെ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയുന്ന ചരിത്ര പുരുഷന്മാരോ ചരിത്ര നായകരോ ബി ജെ പിക്കില്ലെന്നും അതിനാലാണ് ഇത്തരം ശ്രമങ്ങളുമായി മോഡിയും സംഘവും ഇറങ്ങുന്നതെന്നും സുധീരന് ആരോപിച്ചു.