മൂവാറ്റുപുഴ വെള്ളൂർക്കുന്നം സിഗ്നൽ ജംക്ഷനു സമീപം കുന്നിടിഞ്ഞ് വീണു മൂന്നു നില കെട്ടിടം തകർന്നു. കെട്ടിടത്തിൽ ആളുകൾ ഉണ്ടോയെന്നു പരിശോധിക്കുന്നു. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കിക്കൊണ്ടിരിക്കുന്നു. കുന്നിടിഞ്ഞ് വീണ് സമീപത്തെ വീടിനും ഭാഗികമായി കേടുപാട് സംഭവിച്ചിട്ടുണ്ട്.
വീട്ടിലെ ആർക്കും പരുക്കില്ല. കുന്ന് അപകട നിലയിൽ തുടരുകയാണ്. എംസി റോഡിലേക്കും മണ്ണിടിഞ്ഞു വീണിട്ടുണ്ട്. റോഡിലേക്കു വീണ മണ്ണ് നീക്കിയിട്ടുണ്ട്. തുടർന്ന് ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും പാതയിൽ ട്രാഫിക് ബ്ലോക് തുടരുന്നു.