‘കെവിൻ വധക്കേസ് പോലെയാകില്ല, നിന്നെ തെളിവില്ലാതെ തീർത്തു കളയും’- മത വിമര്‍ശനത്തിന്റേയും പ്രണയത്തിന്റേയും പേരില്‍ പെണ്‍കുട്ടിക്ക് നേരെ ക്രൂര പീഡനം

വെള്ളി, 30 ഓഗസ്റ്റ് 2019 (14:20 IST)
മത വിമര്‍ശനത്തിന്റേയും പ്രണയത്തിന്റേയും പേരില്‍ മലപ്പുറത്തെ ഷെറീന എന്ന പെണ്‍കുട്ടിക്ക് അനുഭവിക്കേണ്ടി വന്ന്ത് ക്രൂര മര്‍ദ്ദനമാണ്. മതവിമർശനത്തിന്റെ പേരിൽ കുടുംബത്തിൽ നിന്നും ഭീഷണി നേരിടുന്നുവെന്നാണ് മലപ്പുറം സ്വദേശിനി ഷെറീന തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. സഹോദരന്മാർ തന്നെ ക്രൂരമായി മർദ്ദിച്ചുവെന്നും നിയമപരമായി തന്നെ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഷെറീന കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം: 
 
ഞാൻ സേഫ് ആണ്...സഹോദരന്മാരുടെ ഒരാഴ്ചത്തെ ശാരീരികവും മാനസികവുമായ പീഡനം ആണ് എന്നെ ഈ ഒരു അവസ്ഥയിൽ എത്തിച്ചത്.... മതവിശ്വാസവും മതവിമര്ശനവും എന്റെ പ്രണയവും തന്നെയാണ് അവരെ കൊണ്ട് ഇത് ചെയ്യിക്കാനുള്ള കാരണം... പോലീസിൽ റിപ്പോർട്ട്‌ ചെയ്താലും കൊല്ലും എന്നതായിരുന്നു ഭീഷണി... ഫോൺ പിടിച്ചു വാങ്ങി 5 ദിവസം യാതൊരു കമ്മ്യൂണിക്കേഷൻ ഇല്ലാതെ ഇരുന്നു... ചില സാങ്കേതിക പ്രശ്നങ്ങൾ എന്നെ പരാതി കൊടുക്കുന്നതിൽ നിന്ന് പിന്തിരിച്ചു... കഴിഞ്ഞ ദിവസം എന്റെ വലിയ സഹോദരൻ കഴുത്തിൽ പിടിച്ചു ഞെരിക്കുകയും മുടിപിടിച്ചു വലിച്ചു മർദിക്കുകയും ചെയ്തു... മതപണ്ഡിതൻ ആയ എന്റെ ഒരു സഹോദരൻ പറഞ്ഞത് ഇസ്ലാം വിടുന്നവരെ കൊല്ലാൻ തന്നെയാണ് മതം പറയുന്നത് എന്നാണ്... കെവിൻ വധക്കേസ് പുറത്ത് വന്നത് തെളിവ് ഉള്ളത് കൊണ്ട് മാത്രം ആണെന്നും തെളിവ് ഇല്ലാതെ എന്നെ തീർക്കാൻ അറിയാം എന്നുമാണ് വലിയ സഹോദരന്റെ ഭാര്യ പറഞ്ഞത്...
 
ഞാൻ ഇനി ആത്മഹത്യ ചെയ്യാൻ ഒന്നും പോവില്ല.. പോരാടാൻ തന്നെയാണ് തീരുമാനം... പോലീസ് സ്റ്റേഷൻലേക്ക് പോവുകയാണ്... പരാതി കൊടുത്താൽ കൊല്ലും എന്നാണ് സഹോദരങ്ങളുടെ ഉൾപ്പെടെ ഭീഷണി.. അതിനാൽ ഇനി എനിക്ക് എന്ത് സംഭവിച്ചാലും അതിനു ഉത്തരവാദി എന്റെ സഹോദരന്മാരും ബന്ധുക്കളും ആയിരിക്കും...
 
അതേസമയം, ഹാദിയയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി മുറവിളി കൂട്ടിയവരൊക്കെ ഷെറീനയുടെ കാര്യത്തിൽ ഒന്നും മിണ്ടാത്തത് എന്തേ എന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നുണ്ട്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍