ആൾക്കൂട്ട ആക്രമണങ്ങൾ രാജ്യത്ത് വർധിച്ചു വരികയാണ്. ഇപ്പോഴിതാ, ആൾക്കൂട്ട മധ്യത്തിനു നടുവിൽ യുവതിയെ വിവസ്ത്രയാക്കി ക്രൂരമായി മർദ്ദിച്ചുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലാവുകയായിരുന്നു. മീററ്റിലാണ് സംഭവം.
കുട്ടികളെ തട്ടിക്കൊണ്ട് പോകാനെത്തിയതാണെന്ന് ആരോപിച്ചാണ് 25കാരിയായ യുവതിയെ ആൾക്കൂട്ടം മർദ്ദിച്ചത്. ഇരുന്നൂറോളം പേർ ആ സമയത്ത് മാർക്കറ്റിൽ ഉണ്ടായിരുന്നു. പോലീസ് ഉദ്യോഗസ്ഥർ എത്തിയാണ് യുവതിയെ രക്ഷിച്ചത്. യുവതിയെ പോലീസുകാർ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. സംഭവത്തിൽ പത്ത് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.