ഭാര്യയും കാമുകനും ചേര്‍ന്ന് സാമിനെ സയനൈഡ് നല്‍കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് വ്യക്തമായതിന് പിന്നാലെയാണിത്. ഹൃദയാഘാതമായി എഴുതിത്തള്ളേണ്ടിയിരുന്ന ഒരു കേസ് ഓസ്ട്രേലിയൻ പൊലീസിന്റെ കഴിവുകൊണ്ട് മാത്രമാണ് തെളിഞ്ഞിരിക്കുന്നത്. ഫോൺ സന്ദേശത്തിന്റെ ചുവടു പിടിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങിയതും കേസ് തെളിയിക്കാൻ സാധിച്ചതും.