പാലക്കാട് സദാചാര ഗുണ്ടാ ആക്രമണത്തില്‍ മധ്യവയസ്കന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മരണം സംഭവിച്ചത് മര്‍ദ്ദനത്തേത്തുടര്‍ന്നുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹത്തില്‍ വടികൊണ്ട് കൈകൊണ്ടും അടിച്ചതിന്റെ പാടുകള്‍ കണ്ടെത്തിയിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവത്തില്‍ 30 ലേറെപ്പേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. കേസില്‍ 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് കുലുക്കല്ലൂരില്‍ ഞായറാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. ചെര്‍പ്പുളശ്ശേരി മുളയങ്കാവ് സ്വദേശി പ്രഭാകരന്‍ ആണ് കൊല്ലപ്പെട്ടത്. നേരത്തെ ഒരു സ്ത്രീയോടൊപ്പം കണ്ടതിന്റെ പേരില്‍ നാട്ടുകാര്‍ പ്രഭാകരനെ ചോദ്യം ചെയ്തിരുന്നു.