കൊലക്കേസ് പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവ്

Webdunia
ഞായര്‍, 30 ഓഗസ്റ്റ് 2015 (14:16 IST)
സിപി ഐ നേതാവിനെ തലക്കടിച്ചു കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജിവപര്യന്തം കഠിനതടവ് വിധിച്ചു. സി പി ഐ മൂഴിക്കോട് ബ്രാഞ്ച് സെക്രട്ടറിയും കോട്ടാത്തല ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന എന്‍ നളരാജനെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കാണു ജീവപര്യന്തം തടവു ശിക്ഷ വിധിച്ചത്.
 
പ്രതികളായ സന്തോഷ്, സജയന്‍, രവീന്ദ്രന്‍ എന്നിവര്‍ക്കാണ് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചത്.
 
2003 ജനുവരി 23നാണ് കേസിനാസ്പദമായ സംഭവം. മൂഴിക്കോട്ടുള്ള റേഷന്‍കട പൂട്ടി രാത്രി വീട്ടിലേക്ക് പോയ നളരാജനെ മദ്യപിച്ചെത്തിയ സാമൂഹ്യവിരുദ്ധസംഘം വഴിയില്‍ തടഞ്ഞു നിര്‍ത്തി തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.