ട്രെയിനിലെ കൊലപാതകം: പ്രതി പിടിയില്‍

വ്യാഴം, 30 ഒക്‌ടോബര്‍ 2014 (20:18 IST)
നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ സ്ത്രീയെ തീകൊളുത്തി കൊന്ന കേസിലെ പ്രതി പിടിയില്‍. തമിഴ്‌നാട് തേനി സ്വദേശിയായ സുരേഷ് കണ്ണനാണ് അറസ്റ്റിലായത്. തൃശൂരില്‍ നിന്നുമാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. 
 
പ്രതിക്കു വേണ്ടിയുള്ള അന്വേഷണത്തിനിടെ നാല് ദിവസം മുന്‍പ് ഇയാളെ കോഴിക്കോട് വെച്ച് പൊലീസ് ചോദ്യം ചെയ്‌തെങ്കിലും വിട്ടയച്ചിരുന്നു. പൊലീസ് പുറത്തുവിട്ട രേഖചിത്രത്തിനോട് സാദൃശ്യം കണ്ടതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഗോവയ്ക്ക് വരാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് സ്ത്രീയെ കൊന്നതെന്നാണ് വെളിപ്പെടുത്തല്‍. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് കൊല്ലപ്പെട്ട സ്ത്രീയുടെ ചിത്രം പൊലീസ് കണ്ടെടുത്തു
 
കൊണ്ടോട്ടി സ്വദേശി ഫാത്തിമയെ ഈ മാസം 20 നാണ് ട്രെയിനില്‍ തീവച്ചു കൊലപ്പെടുത്തിയത്. കോഴിക്കോട് മെഡി. കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതിയെ പിടികൂടാനുള്ള ശ്രമത്തിന്‍റെ ഭാഗമായി രേഖാചിത്രം അടക്കമുള്ളവ പോലീസ് പുറത്തുവിട്ടിരുന്നു.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക