തൊഴിലാളി സമരം തീരുന്നത് വരെ മൂന്നാറില്‍ തുടരുമെന്ന് വിഎസ്

Webdunia
ഞായര്‍, 13 സെപ്‌റ്റംബര്‍ 2015 (09:19 IST)
മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരം തീരുന്നത് വരെ മൂന്നാറില്‍ തുടരുമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. മൂന്നാറിലേക്ക് പുറപ്പെടും മുമ്പ് ആലുവ പാലസ് ഗസ്റ്റ് ഹൌസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
സര്‍ക്കാര്‍ വാക്കു പാലിച്ചില്ലെങ്കില്‍ തൊഴിലാളികള്‍ക്കൊപ്പം സമരരംഗത്ത് ഉണ്ടാകും. താന്‍ ആദ്യം തൊഴിലാളികളുടെ അടുത്തേക്കാണ് പോകുന്നതെന്നും അച്യുതാനന്ദന്‍ പറഞ്ഞു.  
 
മുഖ്യമന്ത്രിയുമായി തൊഴിലാളികളുടെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു. സമരക്കാരുടെ ആവശ്യങ്ങള്‍ ന്യായമാണെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. അത് അംഗീകരിക്കേണ്ടതാണ്. പ്രശ്ന പരിഹാരത്തിന് വേണ്ട നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ടെന്നും വി എസ് പറഞ്ഞു.