കുരിശ് തകര്‍ത്തത് തെറ്റ്, നിരോധനാജ്ഞ പ്രഖ്യാപിച്ചത് പൊലീസ് അറിയാതെയെന്നും മുഖ്യമന്ത്രി - മൂന്നാറില്‍ മണ്ണുമാന്തി നിരോധിച്ചു

Webdunia
വെള്ളി, 21 ഏപ്രില്‍ 2017 (20:16 IST)
മൂന്നാർ പാപ്പാത്തിച്ചോലയിലെ കുരിശ് പൊള്ളിച്ചത് ശരിയായില്ലെന്ന നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസറിയാതെ നിരോധനാജ്ഞ പ്രഖ്യാപിച്ച നടപടി ശരിയായില്ല. വൻകിട കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് ജില്ലാ ഭരണകൂടം മുൻഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു.

പ്രദേശത്തെ ജനപ്രതിനിധികളെ വിശ്വാസത്തിലെടുത്ത് മാത്രമേ കൈയേറ്റം പൊളിച്ച് നീക്കാവു. കൈയേറ്റങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കുന്നത് നിയമങ്ങൾ പാലിച്ച് വേണം. കുടിയേറ്റവും കൈയേറ്റവും രണ്ടായി കാണണം. ഇതിനായി കൈയേറ്റക്കാരുടെ പട്ടിക തയാറാക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇടുക്കിയിലെ പട്ടയവിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് പിണറായി വിജയൻ തെൻറ നിലപാട് അറിയിച്ചത്. മൂന്നാറിൽ മണ്ണുമാന്തിയുടെ ഉപയോഗത്തിനു നിരോധനമേർപ്പെടുത്താനും യോഗം തീരുമാനിച്ചു. ഒരു പ്രവർത്തനത്തിനും ഇനി മണ്ണുമാന്തി ഉപയോഗിക്കാൻ പാടില്ലെന്നും യോഗത്തിൽ തീരുമാനമായി.

വ്യാഴാഴ്ചയാണ് പാപ്പാത്തിച്ചോലയിൽ അനധികൃതമായി സ്ഥാപിച്ച കുരിശ് അധികൃതർ പൊളിച്ചുമാറ്റിയത്.
Next Article