മൂന്നാറിൽ അനധികൃത കയ്യേറ്റവും ഖനനവും ക്വാറികളും വർധിക്കുകയാണെന്നും ഇത് മൂന്നാറിന്റെ ജൈവികതയെ ഇല്ലാതാക്കുകയാണെന്നും പരാതി ഉയർന്നിരുന്നു. പരിസ്ഥിതി നിയമങ്ങള്‍ എല്ലാത്തിനും പുല്ലുവില കൽപ്പിച്ച് വന്‍കിട മാഫിയകളുടെ കെട്ടിട നിര്‍മ്മാണവും മൂന്നാറിന്റെ പരിസ്ഥിതിയെ തകര്‍ക്കുന്നുവെന്ന് പരാതിയിൽ ഉയർന്നിരുന്നു.
കുന്നുകള്‍ ഇടിച്ചുനിരത്തിയും പാറകള്‍ തകര്‍ത്തും വഴിവെട്ടിയും നിലം മണ്ണിട്ട് നികത്തിയും വലിയ കയ്യേറ്റങ്ങളാണ് മൂന്നാറില്‍ ഉണ്ടാവുന്നത്. മൂന്നാറിലെ തൽസ്ഥിതികൾ മനസ്സിലാക്കിയ ഹരിത ട്രെബ്യൂണൽ സ്വമേധയാ ആണ് കേസെടുത്തിരിക്കുന്നത്. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേന്ദ്രം നടപടിയെടുക്കുമെന്ന് പരിസ്ഥിതി മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്.