സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയ മണീയുടെ പരാമര്‍ശങ്ങള്‍ നാടന്‍ ശൈലിയാണോയെന്ന് ജനം തീരുമാനിക്കട്ടെയെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
മണിയുടെ നടത്തിയ പ്രസ്താവനയെക്കുറിച്ച് തനിക്ക് ഒന്നും പറയാനില്ലെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി തന്നെ വിശദീകരം നല്‍കി കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. കുടാതെ മണി വാക്കുകള്‍ ഉപയോയിക്കുമ്പോള്‍
മിതത്വം പാലിക്കണം എന്നുള്ളത് യാഥാർഥ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മുന്നാറില്‍ സമരം നടത്തിയ തോട്ടംതൊഴിലാളി സ്ത്രീകളെക്കുറിച്ച് അനാവശ്യ പരാമര്‍ശം നടത്തിയ മണിയുടെ പ്രസ്താവന തികച്ചും നാടൻ ശൈലി ആണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. മന്ത്രി എം എം മണി രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം നടന്നിരുന്നു. മന്ത്രി മണി നടത്തിയ പരാമർശം സഭ നിർത്തിവെച്ച് ചർച്ച ചെയ്യമെന്നാവശ്യ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ ശേഷമാണ് ബഹളം നടന്നത്.