മൂന്നാര്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ക്കായുള്ള ഉന്നതതലസമിതിയോഗം ചൊവ്വാഴ്ച വൈകീട്ട് നാലിന് കൊച്ചിയില്‍ നടക്കും.
മുഖ്യമന്ത്രി അധ്യക്ഷനാകുന്ന യോഗത്തില്‍ വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പങ്കെടുക്കും. റവന്യൂ മന്ത്രി അടൂര്‍ പ്രകാശും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
നേരത്തെ മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കളിനെപ്പറ്റി ഹൈക്കൊടതിയുടെ വിധി ദുരൂഹമെന്ന് വി എസ് അച്യുതനാന്ദന്‍ ആരോപിച്ചിരുന്നു. എട്ട് മാസങ്ങള്‍ക്കു മുമ്പ് വാദം പൂര്‍ത്തിയാക്കിയ ശേഷം ട്രാന്‍സ്ഫര്‍ ലഭിച്ച് സ്ഥലം മാറി പോകുന്നതിന് തൊട്ടുമുമ്പ് ഇത്തരത്തില്‍ വിധി പ്രഖ്യാപിച്ച ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരിന്റെ നടപടി ദുരൂഹമാണെന്നും വിധിക്കെതിരെ കേരള സര്‍ക്കാര്‍ അടിയന്തരമായി അപ്പീല്‍ നല്‍കണമെന്നും വി എസ് ആവശ്യപ്പെട്ടിരുന്നു.