ജൂണ്‍ 24നാണ് പ്ലസ്ടു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. വൈകിട്ട് വീടിനടുത്തുള്ള കടയില്‍ നിന്നു പാല്‍ വാങ്ങി മടങ്ങവെ തന്റെ ജന്‍മദിനമാണെന്നും ചെലവു ചെയ്യാമെന്നും പറഞ്ഞ് സഹപാഠി വിളിക്കുകയും തുടര്‍ന്നു നല്‍കിയ ആപ്പിള്‍ ജ്യൂസ് കുടിച്ച് മയങ്ങിയ പെണ്‍കുട്ടിയെ പ്രതികള്‍ പീഡനത്തിന് ഇരയാക്കുകയായിരുന്നു. രാത്രി വൈകിയിട്ടും കാണാതെ അന്വേഷിച്ച വീട്ടുകാര്‍ താമസസ്ഥലത്തിനടുത്ത് റോഡില്‍ അര്‍ധബോധാവസ്ഥയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.