മുല്ലപ്പെരിയാര്‍: കേന്ദ്രം ഇടപെടണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍

Webdunia
വ്യാഴം, 27 നവം‌ബര്‍ 2014 (15:07 IST)
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രം ഇടപെടണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ തമിഴ്‌നാട് എം പിമാര്‍ പ്രതിഷേധവുമായി എഴുന്നേറ്റത് ബഹളത്തിനിടയാക്കി.
 
തമിഴ്‌നാടിന് വെള്ളം വിട്ടുനല്‍കാന്‍ തയ്യാറാണെന്നും സുരക്ഷയാണ് കേരളത്തിന്റെ ആവശ്യമെന്നും എന്‍ കെ പ്രേമചന്ദ്രന്‍ വ്യക്തമാക്കി. ലോക്‌സഭയില്‍ ശൂന്യവേളയിലാണ് എന്‍ കെ പ്രേമചന്ദ്രന്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നം അവതരിപ്പിച്ചത്. 
 
മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രശ്‌നത്തില്‍ കേരളത്തിന്റെ ആശങ്ക തമിഴ്‌നാടും സുപ്രീംകോടതിയും ഉള്‍ക്കൊള്ളണമെന്ന് മുഖ്യമന്ത്രി നേരത്തേ പറഞ്ഞിരുന്നു.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.