‘മുല്ലപ്പെരിയാര്‍: സുരക്ഷ ഉയര്‍ത്തിക്കാട്ടി ഹര്‍ജി നല്‍കും’

Webdunia
വെള്ളി, 27 ജൂണ്‍ 2014 (13:28 IST)
മുല്ലപ്പെരിയാര്‍ കേസില്‍ സുരക്ഷ ഉയര്‍ത്തിക്കാട്ടി ഹര്‍ജി നല്‍കുമെന്ന് ജലവിഭവമന്ത്രി പി ജെ ജോസഫ്. ഡാമിന്റെ സുരക്ഷയും തമിഴ്നാടുമായുണ്ടാക്കിയ കരാറിന്റെ സാധുതയും ഉയര്‍ത്തിക്കാട്ടിയാകും പുനഃപരിശോധന ഹര്‍ജി നല്‍കുക. പ്രശ്നത്തില്‍ രാഷ്ട്രപതിയുടെ ഇടപെടലിനായി ശ്രമം തുടരും. 
 
സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹര്‍ജി സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ എത്തിയതായിരുന്നു അദ്ദേഹം.   
 
സുപ്രീംകോടതി അഭിഭാഷകന്‍   മോഹന്‍ കതാര്‍ക്കി, കേരളത്തിന്റെ അഭിഭാഷകന്‍ രമേഷ് ബാബു, മുല്ലപ്പെരിയാര്‍ സെല്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും. വിദേശത്തായതിനാല്‍   മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേ ചര്‍ച്ചകളില്‍ പങ്കെടുക്കില്ല.