മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ശനിയാഴ്ച വിളിച്ചു ചേര്‍ത്ത യോഗത്തെ കുറിച്ച് തനിക്ക് അറിയില്ലെന്ന് ജലവിഭവ മന്ത്രി പി ജെ ജോസഫ്. 26ന് ചേരുന്ന സര്‍വകക്ഷി യോഗത്തിനു ശേഷം കേന്ദ്രത്തെ ആശങ്ക അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. യോഗത്തെ കേന്ദ്രം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും ജോസഫ് പറഞ്ഞു.