മല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.5 അടിയായി ഉയര്‍ന്ന സാഹചര്യത്തില്‍ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിലാണ് ഈ മാസം 26ന് യോഗം നടത്താനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്.
സര്‍വകക്ഷി യോഗത്തില്‍ മുല്ലപ്പെരിയാര്‍ പ്രശ്നം സംബന്ധിച്ച് സര്‍ക്കാര്‍ ഇതുവരെ കൈകൊണ്ട നടപടികളും ഇനി കൈകൊള്ളേണ്ട നടപടികളെക്കുറിച്ചും പ്രതിപക്ഷവുമായി കൂടിയാലോചിച്ച് നടപടി സ്വീകരിക്കുന്നതിനു വേണ്ടിയാണ് സര്‍വകക്ഷി യോഗം നടത്തുന്നത്. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കുറച്ചത് മൂലം ജലനിരപ്പ് വീണ്ടും ഉയരുന്നത് തീരവാസികളുടെ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ഇപ്പോള്‍ മഴ മാറി നില്‍ക്കുകയാണ്.
ജലനിരപ്പ് 141.8 ലെത്തുമ്പോള്‍ ഷട്ടറുകള്‍ തുറക്കുന്നതിനു മുന്നോടിയായുള്ള ആദ്യമുന്നറിയിപ്പു നല്‍കുമെന്നാണ് തമിഴ്നാട് അറിയിച്ചിട്ടുള്ളത്. എന്നാല്‍ ഷട്ടറുകള്‍ ഉയര്‍ത്തുന്നതിനെക്കുറിച്ചുള്ള വ്യക്തമായ രൂപരേഖ തമിഴ്നാട് ഇതുവരെ തയാറാക്കിയിട്ടില്ല.