മുല്ലപ്പെരിയാർ: ജലനിരപ്പ് 139അടി, യോഗം ചേരണമെന്ന് കേരളം

ചൊവ്വ, 11 നവം‌ബര്‍ 2014 (14:11 IST)
കുമളിയില്‍ ദിവസങ്ങളായി കനത്ത മഴ തുടരുന്നതിനാല്‍ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജല നിരപ്പ് 139 അടിയായി ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ അടിയന്തരമായി മേൽനോട്ട സമിതി യോഗം ചേരണമെന്ന് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ജലനിരപ്പ് 140അടിയായാല്‍ മാത്രം ഷട്ടറുകള്‍ തുറക്കാമെന്ന് തമിഴ്‌നാട് വ്യക്തമാക്കി.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മേൽനോട്ട സമിതി യോഗം ചേരുന്നതിന് മേൽനോട്ട സമിതി അദ്ധ്യക്ഷൻ എൽവി നാഥന് ചീഫ് സെക്രട്ടറി കത്തു നൽകും. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേയുടെ നിയമോപദേശത്തെ തുടർന്നാണ് കേരളം ഈ ആവശ്യം ഉന്നയിച്ചത്.  

രണ്ടു ദിവസത്തിനകം ഈ വിഷയത്തില്‍ തീരുമാനം കൈക്കൊള്ളണമെന്ന് കേരള സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്‌നാട് ഈ കാര്യം അംഗീകരിച്ചില്ലെങ്കിൽ സുപ്രീം കോടതിയിൽ നോട്ടീസ് നൽകാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക