പെണ്‍കുട്ടിയുടെ ചിത്രം മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

എ കെ ജെ അയ്യര്‍

വെള്ളി, 16 ജൂലൈ 2021 (16:31 IST)
ആലപ്പുഴ: പെണ്‍കുട്ടിയുടെ ചിത്രം മോര്‍ഫ് ചെയ്തു സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിലായി. തിരുവനന്തപുരം കാഞ്ഞിരംകോട് സ്വദേശി മനുദാസ് (25) ആണ് പോലീസ് പിടിയിലായത്.
 
കുത്തിയതോട് സ്വദേശിയായ പെണ്‍കുട്ടിയുമായി ഇയാള്‍ പരിചയപ്പെടുകയും പെണ്‍കുട്ടിയുടെ സമൂഹ മാധ്യമ അക്കവുണ്ടിലുള്ള ഫോട്ടോ എടുത്ത് മോര്‍ഫ് ചെയ്തു ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഈ മോര്‍ഫ് ചെയ്ത ചിത്രം വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഇടുകയും ചെയ്തു.
 
വിവരം അറിഞ്ഞ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ചേര്‍ത്തല ഡി.വൈ.എസ് .പിക്ക് പരാതി നല്‍കുകയായിരുന്നു. കുത്തിയതോട് സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ കെ.എന്‍.മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മനുദാസിനെ അറസ്റ്റ് ചെയ്തത്.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍