മൾട്ടി ഡിവൈസ് ഫീച്ചറുമായി വാട്‌സ്ആപ്പ്, ഇനി മുതൽ ഫോൺ ഇല്ലാതെ നാല് കമ്പ്യൂട്ടറുകളിൽ വരെ ഉപയോഗിക്കാം

വ്യാഴം, 15 ജൂലൈ 2021 (20:13 IST)
വാട്‌സാാപ്പ് ഇനി മുതൽ ഫോൺ ഇല്ലാതെ നാല് കമ്പ്യൂട്ടറുകളിൽ വരെ ഉപയോഗിക്കാം. പുതിയ ബീറ്റാ പതിപ്പിലാണ് ഈ സൗകര്യമുള്ളത്. അപ്‌ഡേറ്റ് ചെയ്‌ത മൾട്ടി ഡിവൈസ് വേർഷനും വാട്‌സാപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ടെസ്റ്റ് പൂർത്തിയാക്കിയ ശേഷം അപ്ഡേറ്റഡ് വേർഷൻ ലഭിക്കും.
 
ഫോണുകളിൽ ലഭിക്കുന്ന അതേ സുരക്ഷയോടെ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഉൾപ്പടെ പുതിയ വേർഷൻ ഉപയോഗിക്കാൻ സാധിക്കും. നാല് ഡിവൈസുകളിൽ ഒരേസമയം ഇത് ഉപയോഗിക്കാം. ഫോൺ ബാറ്ററി തീർന്നാലും പ്രവർത്തനം തുടരാമെന്നും വാട്‌സാപ്പ് വ്യക്തമാക്കി. ഓരോ ഡിവൈസിലെയും അക്കൗണ്ടുകൾ തമ്മിൽ വാട്‌സാപ്പ് മാപ്പിങ് ഉണ്ടാകും മെസേജ് ഏത് ഡിവൈസിലേക്കാണ് അയക്കേണ്ടത് എന്നതിന് സർവറിന്റെ ഡിവൈസ് ലിസ്റ്റ് കീ ഓപ്ഷൻ നൽകുമെന്നും വാട്‌സാപ്പ് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍