Monsoon: 'ഇനിയാണ് ശരിക്കുള്ള മഴ' തിങ്കളാഴ്ചയോടെ കേരളത്തില്‍ കാലവര്‍ഷമെത്തും

രേണുക വേണു

വെള്ളി, 24 മെയ് 2024 (08:52 IST)
Monsoon: ഇത്തവണ സംസ്ഥാനത്ത് കാലവര്‍ഷം നേരത്തെ എത്തും. കാലവര്‍ഷത്തിനു മുന്നോടിയായുള്ള മഴയാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. കാലവര്‍ഷം എത്തുന്നതോടെ മഴയുടെ തീവ്രത കൂടും. കേരളത്തിനു തെക്ക് ഭാഗത്ത് 500 കിലോമീറ്റര്‍ അകലെ വരെ കാലവര്‍ഷ മേഘങ്ങള്‍ എത്തിയതായി ഇന്ത്യന്‍ കാലാവസ്ഥ വിഭാഗം ഇന്നലെ വ്യക്തമാക്കിയിരുന്നു. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ കാലവര്‍ഷം കേരളത്തില്‍ എത്താനാണ് സാധ്യത. 
 
മേയ് 31 ന് കാലവര്‍ഷം എത്തുമെന്നായിരുന്നു കാലാവസ്ഥ വകുപ്പ് ഏപ്രിലില്‍ മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ അതിനും നാലോ അഞ്ചോ ദിവസം മുന്‍പ് തന്നെ കേരളത്തില്‍ കാലവര്‍ഷമെത്താനുള്ള സാധ്യതയാണ് ഇപ്പോള്‍ കാണുന്നത്. 
 
വേനല്‍ മഴയാണ് കേരളത്തില്‍ ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ കഴിഞ്ഞ ദിവസം രൂപമെടുത്ത ന്യൂനമര്‍ദം കേരളത്തിലെ മഴയ്ക്കു ആക്കം കൂട്ടി. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് തീവ്ര ന്യൂനമര്‍ദ്ദമായി മാറും. തുടര്‍ന്ന് ബംഗാള്‍ തീരത്തേക്ക് കടന്ന് സുന്ദര്‍ബന്‍ കണ്ടല്‍ മേഖലയിലോ ബംഗ്ലദേശിലോ മ്യാന്‍മറിലോ കാറ്റായും മഴയായും കയറാനാണു സാധ്യത. തീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമോ എന്ന കാര്യത്തില്‍ ഇതുവരെ ഐഎംഡി സൂചനകളൊന്നും നല്‍കിയിട്ടില്ല. അഥവാ ചുഴലി രൂപപ്പെട്ടാല്‍ റിമാല്‍ എന്ന പേരാവും നല്‍കുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍