Rajeev Chandrasekhar: കേരളത്തില്‍ പ്രളയമാണെന്നും ആളുകള്‍ മരിച്ചെന്നും രാജീവ് ചന്ദ്രശേഖര്‍; എയറില്‍ കയറ്റി മലയാളികള്‍ !

രേണുക വേണു

വ്യാഴം, 23 മെയ് 2024 (17:08 IST)
Rajeev Chandrasekhar: കേരളത്തില്‍ പ്രളയമാണെന്നും ആളുകള്‍ക്ക് ജീവന്‍ നഷ്ടമായെന്നും നുണപ്രചരണം നടത്തി കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖര്‍. സമൂഹമാധ്യമത്തിലൂടെയാണ് രാജീവ് ചന്ദ്രശേഖറിന്റെ വ്യാജ പ്രചരണം. സംഗതി വിവാദമായതോടെ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. 
 
' കേരളത്തിലെ പ്രളയത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ അതിയായ ദുഃഖമുണ്ട്. പരേതരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നു. അപകടത്തില്‍ പെട്ടവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു' എന്നാണ് രാജീവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. 
 
കേരളത്തെ കുറിച്ച് വ്യാജ പ്രചരണം നടത്തുകയാണ് രാജീവ് ചന്ദ്രശേഖര്‍ ചെയ്യുന്നതെന്ന് വിമര്‍ശനം ഉയര്‍ന്നതോടെ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. കേരളത്തില്‍ പ്രളയമാണെന്ന് എവിടെ നിന്ന് ലഭിച്ച വിവരമാണെന്ന് കേന്ദ്രമന്ത്രി വെളിപ്പെടുത്തണമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടു. 
 
ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ഉടമ കൂടിയാണ് രാജീവ്. ഏഷ്യാനെറ്റ് ന്യൂസില്‍ വന്ന വ്യാജ വാര്‍ത്ത ചാനല്‍ ഉടമ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആക്കിയതാകുമെന്ന് പലരും പരിഹസിച്ചിട്ടുണ്ട്. ഇത്രയും വിവരമില്ലാത്ത ആളായിരുന്നോ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥി എന്ന് പോലും പോസ്റ്റിനു താഴെ കമന്റുകള്‍ വന്നിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍