സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റിലായി

Webdunia
ശനി, 18 ഫെബ്രുവരി 2023 (21:15 IST)
എറണാകുളം: സമൂഹ മാധ്യമമായ ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മാള ചെന്തുരുത്തി മൂന്നാംകുറ്റി അജയ് എന്ന 22 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
 
കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടു മണിക്ക് ശേഷം യുവാവ് ബൈക്കുമായി പെണ്‍കുട്ടി താമസിക്കുന്ന വീട്ടിനുള്ളില്‍ കയറിയാണ് പീഡിപ്പിച്ചത്. വീടിനു പുറത്തു ബൈക്ക് കണ്ടു സംശയം തോന്നി അന്വേഷിച്ചപ്പോഴാണ് യുവാവിനെ കണ്ടെത്തിയതും പീഡന വിവരം അറിഞ്ഞതും.
 
വടക്കേക്കര പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article