കെപിസിസി പ്രസിഡന്റ് വിഎം സുധീരനെതിരെ കോണ്‍ഗ്രസ് നേതാവ് എംഎം ഹസന് വീണ്ടും രംഗത്ത്. വ്യക്തിയുടെ ഇമേജിനെക്കാള്‍ വലുത് പാര്‍ട്ടിയുടെ ഇമേജാണെന്നും. പാര്‍ട്ടിയില്‍ നില്ക്കുമ്പോള് തോന്നിയത് വിളിച്ച് പറയുന്നത് ശരിയല്ലെന്നും ഹസന് പറഞ്ഞു.
നല്ല പ്രതിഛായ ഉണ്ടാക്കാന്‍ പാര്‍ട്ടിയുടെ ഇമേജ് ബലി കഴിക്കാന്‍ പറ്റില്ല. പാര്‍ട്ടിയില്‍ നില്ക്കുമ്പോള് പാര്‍ട്ടിക്കു വിധേയമായി വേണം സംസാരിക്കാനും പ്രവര്‍ത്തിക്കാനും. പാര്‍ട്ടിയുടെ ഇമേജാണ് വ്യക്തിയുടെ ഇമേജിനെക്കാള്‍ വലുതെന്നും എം.എം.ഹസന് പറഞ്ഞു. കെപിസിസി പ്രസിഡന്റ് വിഎം സുധീരനു നല്ല ഇമേജാണ് ഉള്ളതെന്ന കാര്യത്തില്‍ തനിക്ക് അഭിപ്രായ വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു.
പുതിയ മദ്യനയത്തിന്റെ പേരില്‍ എ, ഐ ഗ്രൂപ്പുകള്‍ തനിക്കെതിരെ തിരിഞ്ഞ സാഹചര്യത്തില്‍ ഇരു വിഭാഗത്തെയും പരോക്ഷമായി വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് വിഎം സുധീരന് രംഗത്തെത്തിയിരുന്നു. എല്ലാം നമ്മുടെ കയ്യിലാണെന്ന് ആരും വിചാരിക്കരുതെന്നും, അധികാരം നഷ്ടപ്പെട്ടാല്‍ ഇപ്പോഴുള്ളവര്‍ കൂടെയുണ്ടാവണമെന്നില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.