മാണിയെക്കാള്‍ വലിയ അഴിമതി നടത്തിയ മന്ത്രിമാര്‍ കോണ്‍ഗ്രസിലുണ്ടെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എംഎം. ഹസ്സന്. കെ പി സിസി യോഗത്തിലാണ് ഹസ്സന് ഇക്കാര്യം പറഞ്ഞത്.
നേരത്തെ മാണി പ്രശ്നത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി. സതീശന് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മറുപടിയുമായി ഹസ്സന് രംഗത്തെത്തിയത്.
ഘടകകക്ഷികളെ സംരക്ഷിക്കേണ്ട ബാധ്യത കോണ്‍ഗ്രസിനുണ്ട്. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയ ഘടക കക്ഷികള്‍ സംരക്ഷിച്ചിരുന്നതായും തിരിച്ചും ആ നിലപാട് സ്വീകരിക്കണമെന്നും ഹസന് വ്യക്തമാക്കി. അതിനിടെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും പിസി. ജോര്‍ജ്ജിനെ മാറ്റുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയും യുഡിഎഫ് നേതാക്കളും ചര്‍ച്ച നടത്തി.