'എടാ ഞാനല്ലെടാ അത്, ആ എല്‍ദോ അല്ല ഈ എല്‍ദോ'; പോലീസ് മര്‍ദനമേറ്റെന്ന് അറിഞ്ഞ് എല്‍ദോസ് കുന്നപ്പള്ളിക്ക് ഫോണ്‍വിളികള്‍

Webdunia
ചൊവ്വ, 23 ജൂലൈ 2019 (16:52 IST)
വൈപ്പിന്‍ സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐ  കൊച്ചി റേഞ്ച് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ ഏബ്രഹാമിന് മര്‍ദനമേറ്റു. എന്നാൽ, എം എൽ എ എൽദോയ്ക്ക് പരിക്ക് എന്ന് മാത്രമായിരുന്നു ആദ്യം വാർത്ത വന്നത്. ഇതോടെ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിയുടെ ഫോണിലേക്കും വിളിയോട് വിളി. വിളികൾ തുടർന്നതോടെ അഭിഭാഷകൻ എം എൽ എയ്ക്ക് ‘താനല്ല ആ എൽദോ’ എന്ന് ഫേസ്ബുക്കിൽ വിശദീകരണ കുറിപ്പ് ഇടേണ്ടി വന്നു. പോസ്റ്റിന്റെ പൂർണ രൂപം:
 
പോലീസ് അതിക്രമത്തിൽ പരുക്കേറ്റ എംഎൽഎയ്ക്ക് എങ്ങനെയുണ്ട് എന്നറിയാൻ നിരവധി ആളുകളാണ് എന്റെ ഫോണിലേയ്ക്കും ഓഫീസിലേയ്ക്കും വിളിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് പോലീസ് മർദ്ദനത്തിനിരയായ ആ എൽദോ ഞാനല്ല, സുഹൃത്തും സിപിഐ എംഎൽഎയുമായ എൽദോ എബ്രഹാമാണ്. വിവരമറിഞ്ഞ് അദ്ദേഹത്തെ ഞാൻ വിളിച്ചിരുന്നു ഫോണിൽ കിട്ടിയില്ല. സാരമായ പരുക്കുകളൊന്നുമില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. നിങ്ങളുടെ സ്നേഹത്തിനും കരുതലിനും നന്ദി.

അനുബന്ധ വാര്‍ത്തകള്‍

Next Article