സർക്കാരിനെതിരെ വീണ്ടും എം കെ ദാമോദരൻ, ക്വാറി ഉടമൾക്ക് വേണ്ടി ഹൈക്കോടതിയിൽ ഹാജരാകും

വ്യാഴം, 14 ജൂലൈ 2016 (10:47 IST)
സാന്റിയാഗോ മാർട്ടിനുവേണ്ടി ഹൈക്കോടതിയിൽ ഹാജരായതിനു പിന്നാലെ സർക്കാരിനെതിരെ വീണ്ടും എം കെ ദാമോദരൻ. ക്വാറി ഉടമക‌‌ൾക്ക് വേണ്ടിയും ദാമോദരൻ നാളെ ഹൈക്കോടതിയിൽ ഹാജരാകും. ഈ കേസിന് വേണ്ടി നേരത്തേയും ദാമോദരൻ ഹാജരായിട്ടുണ്ട്.
 
ക്വാറികൾക്ക് പരിസ്ഥിതി അനുവാദമില്ലാതെ പ്രവർത്തിക്കാൻ ആകില്ല എന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. സംസ്ഥാന സർക്കാരാണ് ഈ കേസിൽ എതിർകക്ഷികൾ. പാരിസ്ഥിതികാനുമതി ലഭിക്കാതെ ക്വാറികൾക്ക് ലൈസൻസ് കൊടുക്കരുതെന്ന് ഉത്തരവുണ്ട്. മുഖ്യമന്ത്രിയുടെ നിയമോപദേശകനായി ചുമതലയേറ്റതിനുശേഷം ഇതാദ്യമാണ് ദാമോദരൻ ഈ കേസിനുവേണ്ടി ഹാജരാകുന്നത്. 
 
അതേസമയം, നിയമോപദേഷ്ടാവ് പദവിയിൽ നിന്നും പിന്മാറാൻ ഉദ്ദേശിക്കുന്നില്ലെന്ന് ദാമോദരൻ വ്യക്തമാക്കുന്നു. ഇത്തരം വാർത്തകളൊന്നും തന്നെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സർക്കാർ എതിർകക്ഷിയായ തോട്ടണ്ടി ഇറക്കുമതി കേസിലായിരുന്നു എം കെ ദാമോദരൻ പ്രതിഭാഗത്തിനുവേണ്ടി വാദിച്ചത്.
 
യാതോരു പ്രതിഫലവും പറ്റാതെയാണ് ദാമോദരൻ തന്റെ നിയമോപദേഷ്ടാവിയിരിക്കുന്നത് എന്നും അതുകൊണ്ട് തന്നെ ഏതുകേസ് വേണമെങ്കിലും അദ്ദേഹത്തിന് ഏറ്റെടുക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഇനി ജിഷ വധക്കേസിലും പ്രതിഭാഗത്തിനുവേണ്ടി ദാമോദരൻ ഹാജരാകുമോ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
 

വെബ്ദുനിയ വായിക്കുക