എന്ത് തെറ്റാണ് സരിത ചെയ്തത്?; മന്ത്രിയുടെ പ്രസ്താവന കേട്ട് എല്ലാവരും അമ്പരന്നു!

Webdunia
തിങ്കള്‍, 3 ജൂലൈ 2017 (08:01 IST)
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കേരളം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത കേസാണ് സോളാര്‍. സരിത എസ് നായരെ എല്ലാവരും അറിഞ്ഞുതുടങ്ങിയതും ആ കേസ് വഴിയാണ്. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ സംഭവത്തില്‍ പ്രതിയായ സരിതയെ ന്യായീകരിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് രംഗത്ത്‍.

സരിത എസ് നായര്‍ എന്ത് കുറ്റമാണ് ചെയ്തതെന്ന് മന്ത്രി ചോദിച്ചു. നല്ല വ്യവസായം കൊണ്ടുവരാനാണ് സരിത ശ്രമിച്ചത്. അതിന് വേണ്ട ചര്‍ച്ച നടത്താനാണ് അവര്‍ പോയത്. അതൊരു കുറ്റമാണോ? പത്രക്കാര്‍ അവരുടെ പിറകെ പോയത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും ദ്രോഹിച്ചവരെയാണ് പ്രതിക്കൂട്ടില്‍ ആക്കേണ്ടതെന്നും ജി സുധാകരന്‍ പറഞ്ഞു.

കാഞ്ഞങ്ങാട് ഡിവൈഎഫ്‌ഐയുടെ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. മന്ത്രിയുടെ ഈ പ്രസ്താവനയില്‍ അന്തംവിട്ട് നില്‍ക്കുകയായിരുന്നു പലരും. സ്ത്രീകളെ അപകടത്തിലാക്കി അത് ആസ്വദിക്കുന്നത് മനോവൈകല്യമാണ്. മുമ്പ് സ്ത്രീകളെ സംരക്ഷിക്കുന്ന നാടായിരുന്നു കേരളമെന്നും മന്ത്രി ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
Next Article