സാമ്പാറിൽ ചേമ്പില്ല, അവിയലിൽ ചക്കയും ഇല്ല; കേരളത്തിലെ ഭക്ഷണം വളരെ മോശമെന്ന് ജി സുധാകരൻ

Webdunia
ബുധന്‍, 22 മാര്‍ച്ച് 2017 (08:52 IST)
രാജ്യത്തെ ഹോട്ടലുകളിൽ ലഭിക്കുന്ന ഭക്ഷണം എടുത്ത് നോക്കിയാൽ ഏറ്റവും മോശം ഭക്ഷണം ഉണ്ടാക്കുന്നത് കേരളത്തിലാണെന്ന് മന്ത്രി ജി സുധാകരൻ. എല്ലാ ഹോട്ടലുകളിലും തക്കാളി, കാബേജ്, ഉരുളക്കിഴങ്ങ്, വെണ്ടയ്ക്ക എന്നിവകൊണ്ടുളള കറികളാണ് കൂടുതലും ഉണ്ടാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 
 
സാമ്പാറില്‍ ചേമ്പ് ചേര്‍ക്കില്ല, അവിയലിന് ചക്കയും ഉപയോഗിക്കില്ല. നല്ല ഫൈബറുളള ചക്ക ഉപയോഗിക്കാന്‍ മടിയാണ്. വെളിച്ചെണ്ണയും ഉപയോഗിക്കില്ല. മലയാളികള്‍ക്ക് ഇതെല്ലാം നല്‍കിയാല്‍ തന്നെ എന്ത് നല്ലതാണെന്നും അദ്ദേഹം വ്യക്തമാക്കി.
Next Article