മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ എഫ് ഐ ആർ. വെള്ളാപ്പള്ളിയുൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എസ് എന്‍ ഡി പി യോഗം പ്രസിഡന്‍റ് ഡോ. എം എന്‍ സോമന്‍, യോഗം മൈക്രോ ഫിനാന്‍സ് സംസ്ഥാന കോ ഓഡിനേറ്റര്‍ കെ.കെ. മഹേശന്‍, പിന്നാക്ക വികസന കോര്‍പറേഷന്‍ മുന്‍ എം ഡി എന്‍ നജീബ്, നിലവിലെ എം.ഡി ദിലീപ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
പിന്നാക്ക വികസന കോർപ്പറേഷനിൽ നിന്ന് കുറഞ്ഞ തുകയ്ക്ക് ലഭ്യമാകേണ്ട തുക കൂടിയ പലിശക്ക് നൽകി വൻസാമ്പത്തിക ലാഭം ഉണ്ടാക്കിയെന്നാണ് കേസ്. മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ നൽകിയ ഹർജിയിലാണ് നടപടി. സാമ്പത്തിക തിരിമറി, ഗൂഡാലോചന, പണാരോഹണം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്.