റേഷന്‍ കട വഴിയുള്ള ആട്ടയുടേയും പഞ്ചസാരയുടേയും വില്‍പ്പന നിര്‍ത്തുമെന്ന് റേഷന്‍ കട വ്യാപരികള്‍. ഓള്‍ കേരളാ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്.
ഇനി മുതല്‍ ഇവ സ്റ്റോക്കെടുക്കില്ലെന്ന് അവര്‍ പറഞ്ഞു. ഇവ കടകളില്‍ എത്തിക്കാമെന്ന ഉറപ്പ് സര്‍ക്കാര്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്ന് റേഷന്‍ വ്യാപാരികള്‍ പറഞ്ഞു.