പകര്‍ച്ചപ്പനി : പത്തനംതിട്ടയില്‍ 166 പേര്‍ ചികിത്സ തേടി

Webdunia
വ്യാഴം, 10 സെപ്‌റ്റംബര്‍ 2015 (18:44 IST)
പത്തനംതിട്ട ജില്ലയില്‍ വൈറല്‍പനി ബാധിച്ച 166 പേര്‍ കഴിഞ്ഞ ദിവസം വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയതായി ഡി.എം.ഒ (ആരോഗ്യം) അറിയിച്ചു. മലയാലപ്പുഴയില്‍ രണ്ടുപേര്‍ക്ക് ഡെങ്കിപ്പനിയും പ്രമാടത്ത് ഒരാള്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 
 
പന്തളം തെക്കേക്കരയില്‍ ഹെപ്പറ്റൈറ്റിസ് എ ബാധിച്ചും പ്രമാടത്ത് ഹെപ്പറ്റൈറ്റിസ് ബി ബാധിച്ചും ഓരോ ആളുകള്‍ ചികിത്സതേടി. വയറിളക്കം ബാധിച്ച് 18 പേര്‍ ആശുപത്രികളില്‍ എത്തിയതായും അധികൃതര്‍ അറിയിച്ചു.
 
പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും സ്വയം ചികിത്സ നടത്താതെ ആശുപത്രികളില്‍ എത്തി ചികിത്സ നേടണമെന്നും അധികൃതര്‍ പറഞ്ഞു.