അമിത സമ്മർദം: നാളെ മുതൽ ഡോക്‌ടർമാർ സമരത്തിലേക്ക്, കൊവിഡ് ഡ്യൂട്ടി ബഹിഷ്‌കരിക്കില്ല

Webdunia
ബുധന്‍, 14 ഒക്‌ടോബര്‍ 2020 (16:58 IST)
നാളെ മുതൽ ഡോക്‌ടർമാർ അധിക ജോലിയിൽ നിന്നും വിട്ടു‌നിൽക്കുമെന്ന് കെജിഎംഒ. ആരോഗ്യപ്രവർത്തകരുടെ അപര്യാപ്‌തത പരിഹരിക്കുക. കൊവിഡ് ഡ്യൂട്ടിക്ക് ശേഷം ലഭിച്ചിരുന്ന ലീവ് പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ഡോക്‌ടർമാരുടെ പ്രതിഷേധം.
 
അതേസമയം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കാത്ത തരത്തിലാകും പ്രതിഷേധമെന്ന് സംഘടന നേതാക്കൾ അറിയിച്ചു. കൊവിഡ് പ്രതിരോധത്തിന്റെ ആദ്യഘട്ടം മുതൽ സംഘടന മുന്നോട്ടുവെച്ച നിർദേശങ്ങൾ സർക്കാർ പരിഗണിക്കകൂടി ചെയ്‌തില്ലെന്ന് ഡോക്‌ടർമാർ പറഞ്ഞു. 10 ദിവസത്തെ തുടർചയായ കൊവിഡ് ഡ്യൂട്ടിക്ക് ശേഷം ലഭിച്ചിരുന്ന 7 ദിവസത്തെ അവധി സർക്കാർ റദ്ദാക്കിയിരുന്നു. ഇത് പുനസ്ഥാപിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

Next Article