ശസ്ത്രക്രിയാ പിഴവ് : 4.12 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

എ കെ ജെ അയ്യർ
ഞായര്‍, 3 മാര്‍ച്ച് 2024 (11:02 IST)
കണ്ണൂർ: ശസ്ത്രക്രിയയിൽ പിഴവിന് 4.12 ലക്ഷം രൂപാ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്‌തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. തലശേരി തിരുവങ്ങാട് മന്ദാരത്ത് പൊയിൽ സി.രാധാകൃഷ്ണൻ എന്നയാളാണ് ശസ്ത്രക്രിയയെ തുടർന്ന് കൈക്ക് സ്വാധീശ ശേഷി കുറഞ്ഞതായി പരാതി നൽകിയതിനെ തുർന്ന് നഷ്ടപരിഹാരത്തിന് ഉത്തരവിട്ടത്..
 
2020 ജനുവരി അഞ്ചാം തീയതി കുളിമുറിയിൽ വഴുതി വീണു എല്ലു പൊട്ടി രാധാകൃഷ്ണനെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ഡോ.രാജീവ് രാഘവൻ കീ ഹോൾ ശസ്ത്രക്രിയ നടത്തി. എന്നാൽ ഇതിനു ശേഷം കൈക്ക് സ്വാധീന ശേഷി കുറഞ്ഞു എന്നും പിന്നീട് കൊച്ചിയിലെ സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ തുടർ ശസ്ത്രക്രിയ നടത്തി. കൈക്കുഴ ടെണ്ടർ ട്രാൻസ്ഫറിലൂടെ നേരെയാക്കി. പിന്നീട് ഫിസിയോ തെറാപ്പി ചെയ്‌തെങ്കിലും അറുപത് ശതമാനം മാത്രമാണ് ചലനശേരി തിരിച്ചുകിട്ടിയത്.

തന്റെ ചികിത്സയ്ക്കായി വീണ്ടും ദീർഘകാലം അവധി വേണ്ടിയിരുന്നെങ്കിലും ലീവ് കിട്ടാത്തതിനാൽ സ്വകാര്യ കമ്പനിയിലെ ജോലി രാജിവച്ചു. ഇതിനെല്ലാം ചേർത്താണ് രാധാകൃഷ്ണൻ നഷ്ടപരിഹാരത്തിന് പരാതി നൽകിയത്. ഡോ.രാജീവ് രാഘവൻ, ഡോ.ഈ.വി.അസീസ്, ആദ്യം ശസ്ത്രക്രിയ നടത്തിയ സ്വകാര്യ ആശുപത്രി എന്നിവർ നഷ്ടപരിഹാരം നൽകണമെന്നാണ് കമ്മീഷൻ ഉത്തരവിട്ടത്.   
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article