ആര് എസ് എസ് ചാരുംമൂട് താലൂക്ക് കാര്യവാഹ് വള്ളിക്കുന്നം നെടിയത്ത് ജി ചന്ദ്രനെ (39) കൊലപ്പെടുത്തിയ കേസില്‍ ഏഴു പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി മൂന്ന് ജഡ്ജി ജോണ്‍സണ്‍ ജോണാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്.
കഠിന തടവിനൊപ്പം 30000 രൂപ വീതം പിഴയടക്കാനും ഉത്തരവായി. പിഴ തുക കൊല്ലപ്പെട്ട ചന്ദ്രന്‍റെ കുടുംബത്തിനു നല്‍കണം. തുക അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണം.
2007 ഏപ്രില്‍ 20 ന് വെട്ടിയാര്‍ പഠിപ്പുര ജംഗ്ഷനു സമീപം രാത്രിയിലായിരുന്നു ചന്ദ്രനെ കൊലപ്പെടുത്തിയത്. സി പി എം പ്രവര്‍ത്തകരായ വെട്ടിയാര്‍ ഓമനക്കുട്ടന്‍ (45), റോബിന്‍ വില്ലയില്‍ റോഷന്‍ (30), സഹോദരന്‍ റോബിന്‍ (25), കോട്ടയ്ക്കകത്ത് പ്രദീപ് (30), സഹോദരന്‍ പ്രവീണ്‍ (27), മുളംകുറ്റിയില്‍ വീട്ടില്‍ സുനില്‍ (37), നെടുംകണ്ടത്തില്‍ വീട്ടില്‍ കുഞ്ഞുമോന്‍ (60) എന്നിവരെയാണു കോടതി ശിക്ഷിച്ചത്.