അനാശാസ്യം: മസാജ് പാര്‍ലറുകള്‍ അടച്ചു പൂട്ടി

Webdunia
വ്യാഴം, 2 ജൂലൈ 2015 (12:10 IST)
മസാജിങ് പാര്‍ലറിന്റെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങല്‍ നടക്കുന്നുണ്ടെന്ന സൂചന ലഭിച്ചതിനെ മസാജ് പാര്‍ലറുകള്‍ പോലീസ് അടച്ചു പൂട്ടി.മംഗലാപുരം പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന മസാജ് പാര്‍ലറുകളാണ് പൊലീസ് അടച്ചു പൂട്ടിയത്.

കേരളത്തില്‍ നിന്നുള്ള നിരവധി പെണ്‍കുട്ടികള്‍ ഇവിടങ്ങളില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആയുര്‍വേദ ചികിത്സയുടെ പേരിലാണ് മസാജിങ് പാര്‍ലര്‍ നടത്തിപ്പ്.  മിക്കയിടങ്ങളിലും പുരുഷന്‍മാര്‍ക്ക് സ്ത്രീകളാ മസാജ് ചെയ്യുന്നത്. ഓയില്‍, ക്രീം, തൈലം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി ഒരു മണിക്കൂറാണു മസാജ്.

ഫുള്‍ ബോഡി മസാജിന് 700 രൂപയാണു ചാര്‍ജ്. പുറമേ ടിപ്പ്‌സും വേണം. മസാജിങ്ങിനു പുറമേ ചൂടുവെള്ളത്തില്‍ തേച്ചുകുളിപ്പിച്ചാണ് വിടുന്നത്. 20000 മുതല്‍ 40000 രൂപ വരെയാണു ഇവര്‍ക്ക് ശമ്പളമായി നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.