കല്യാണത്തിന് സുഹൃത്തുക്കളുടെ വക പണി, പക്ഷേ ഇതിത്തിരി കൂടിപ്പോയില്ലെ? - വീഡിയോ കാണാം

ബുധന്‍, 15 ജൂണ്‍ 2016 (12:04 IST)
സുഹൃത്തുക്കളുടെ വിവാഹത്തിന് പണി കൊടുക്കുന്നത് ഇപ്പോൾ ഒരു ഫാഷൻ ആയിമാറിയിരിക്കുകയാണ്. ആദ്യരാത്രിയിൽ കിടക്കയുടെ താഴെ പപ്പടം വെയ്ക്കുക, പാലിൽ ഉപ്പ് കലർത്തി കുടിപ്പിക്കുക, ഫ്ലാഷ് മോബ് സംഘടിപ്പിക്കുക തുടങ്ങി നിരവധി പണികൾ കൂട്ടുകാർ കല്യാണചെക്കനും പെണ്ണിനും കൊടുക്കാറുണ്ട്.
 
പക്ഷേ താലികെട്ടുന്ന സമയത്ത് തന്നെ അത്തരത്തിൽ ഒരു പണികൊടുത്തത് കുറച്ച് കൂടിപ്പോയി. കേരളത്തിലാണ് സംഭവം. താലികെട്ടുന്ന സമയത്ത് പതയുള്ള സ്പ്രേ ചെറുക്കറ്റെ മുഖത്തേക്കടിച്ചാണ് സുഹൃത്തുക്കൾ പണികൊടുത്തത്. കണ്ണുകാണാൻ ബുദ്ധിമുട്ടി താലികെട്ടുന്ന ചെറുക്കന്റെ അവസ്ഥ കണ്ട് കൂട്ടത്തിലുള്ള ആരോ സ്പ്രേ തുടച്ച് കൊടുക്കുന്നതും വീഡിയോയിൽ കാണാം. 

വെബ്ദുനിയ വായിക്കുക