കുട്ടികളുണ്ടായില്ല; സുഹൃത്തിനെക്കൊണ്ട് ഭാര്യയെ പീഡിപ്പിച്ചു, ശബ്ദമുണ്ടാക്കാതിരിക്കാന്‍ വായ പൊത്തിപിടിച്ചത് ഭര്‍ത്താവ്

Webdunia
വെള്ളി, 29 ഏപ്രില്‍ 2016 (19:30 IST)
വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷമായിട്ടും കുട്ടികളുണ്ടാകാത്തതിന് ഭര്‍ത്താവ് കണ്ടുപിടിച്ച മാര്‍ഗം സുഹൃത്തിനെക്കൊണ്ട് ഭാര്യയെ പീഡിക്കുക എന്നതായിരുന്നു. ഭര്‍ത്താവിന്റെ സഹായത്തോടെ കൂട്ടുകാരന്‍ പീഡിപ്പിച്ചു എന്ന പരാതിയോടെ യുവതി പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവം പുറം‌ലോകമറിയുന്നത്. കോഴിക്കോട് വടകര സ്വദേശിനിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
 
കുട്ടികളുണ്ടാകുന്നതിനായി എരഞ്ഞിപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിസ്തയില്‍ കഴിയുകയായിരുന്നു യുവതി. ഭര്‍ത്താവിന്റെ കുഴപ്പം കൊണ്ടാണ് കുട്ടികളുണ്ടാകത്തതെന്ന് പരിശോധനയില്‍ തെളിഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്ന് കുട്ടിയുണ്ടാകുന്നതിനായി ഭര്‍ത്താവ് സുഹൃത്തിനെക്കൊണ്ട് ബലാത്സംഗം ചെയ്യിച്ചുവെന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്.
 
സംഭവ സമയത്ത് ഭര്‍ത്താവും മുറിയില്‍ ഉണ്ടായിരുന്നു. ഇടയ്ക്ക് നിലവിളിച്ച യുവതിയുടെ വായ് പൊത്തിപ്പിടിച്ചത് ഭര്‍ത്താവാണെന്നും യുവതി ആരോപിച്ചിട്ടുണ്ട്. സംഭവം യുവതി സഹോദരനോട് പറയുകയും തുടര്‍ന്ന് നടക്കാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഭര്‍ത്താവിനേയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article