യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച പ്രതി പിടിയില്‍
തിങ്കള്‍, 24 ഒക്‌ടോബര്‍ 2022 (20:37 IST)
യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോടുകുളഞ്ഞി കാരോട്, മേലേടത്തു രതീഷ് ഭവനത്തില്‍ രതീഷ് ഹരിക്കുട്ടന്‍ (24) ആണ് പോലീസ് വലയിലായത്.
പത്തനാപുരം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പീഡനത്തില്‍ ഗര്‍ഭിണിയായ യുവതിയെകൊണ്ട് രതീഷ് ഗര്‍ഭഛിദ്രം നടത്തിച്ചതായും പോലീസ് അറിയിച്ചു.
സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ നസീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി മാവേലിക്കര സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.