കേരളം ചരിത്രത്തില്‍ നിന്ന് പഠിക്കുന്നില്ല: മാര്‍ക്കണ്ടേയ കട്ജു
മദ്യം നിരോധിക്കാനുള്ള കേരളാ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സുപ്രീംകോടതി മുന്‍ ജഡ്ജിയും പ്രസ് കൗണ്‍സില്‍ ഒഫ് ഇന്ത്യ ചെയര്‍മാനുമായ മാര്‍ക്കണ്ഡേയ കട്ജു രംഗത്ത്. കേരളം ചരിത്രത്തില്‍ നിന്ന് പാഠമുള്‍ക്കൊള്ളുന്നില്ലെന്ന് വിമര്‍ശിച്ചുകൊണ്ടാണ് കട്ജു രംഗത്ത് വന്നത്.
മദ്യം നിരോധിച്ചതു കൊണ്ട് കാര്യമില്ല. സ്കൂള്‍ തലം മുതലുള്ള ബോധവത്കരണമാണ് ആവശ്യമെന്നും കട്ജു ചൂണ്ടിക്കാട്ടി. കേരളത്തിന്റെ തീരുമാനം കൊണ്ട് പ്രയോജനമില്ല. വ്യാജമദ്യം പെരുകുന്നതിനു മാത്രമേ നിരോധനം വഴിവയ്ക്കു. കുറ്റകൃത്യങ്ങള്‍ പെരുകുമെന്നും കട്ജു ഫേസ്ബുക്കില്‍ കുറിച്ചു.
1920ല്‍ അമേരിക്കയില്‍ ഭരണഘടന ഭേദഗതി ചെയ്ത് മദ്യനിരോധനം കൊണ്ടു വന്നതാണ്. എന്നാല്‍ ഇതിന്റെ ഫലമായി വ്യാജമദ്യ മാഫിയകളും മറ്റും സംഘടിത ക്രിമിനല്‍ സംഘങ്ങളും പെരുകുകയാണ് ചെയ്തത്. ചരിത്രത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ തയ്യാറാവുകയാണ് വേണ്ടതെന്നും കട്ജു പറഞ്ഞു.