അതേസമയം, പതിനഞ്ച് നിലകള്‍ വീതമുള്ള നാല് ഫ്ലാറ്റ് സമുച്ചയങ്ങള്‍ നിയന്ത്രിത സ്ഫോടനങ്ങളിലൂടെ പൊളിക്കാനാണ് നഗരസഭ തീരുമാനിച്ചിരിക്കുന്നത്. ഫ്ലാറ്റ് പൊളിച്ചുനീക്കാന്‍ താല്‍പ്പര്യമുള്ള ഏജന്‍സികള്‍ ഈ മാസം 16നകം അപേക്ഷ സമര്‍പ്പിക്കണമെന്ന് നഗരസഭ പത്രങ്ങളില്‍ പരസ്യം നല്‍കി.
അഞ്ചുദിവസത്തിനകം മരട് ഫ്ലാറ്റുകളിലെ താമസക്കാര്‍ ഒഴിയണമെന്ന് മരട് നഗരസഭ സെക്രട്ടറി ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ എത്തിയാണ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയത്.
തീരദേശ പരിപാലന നിയമങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ച ഫ്ലാറ്റുകള്‍ ഈ മാസം 20നകം പൊളിച്ചുനീക്കണമെന്നാണ് സുപ്രീംകോടതി അന്ത്യശാസനം നല്‍കിയിരിക്കുന്നത്.