മാറാട് കേസ് യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചു: ബിജെപി

Webdunia
ശനി, 3 മെയ് 2014 (15:51 IST)
മാറാട് കേസ് അന്വേഷണം മുസ്ലിം ലീഗിനെ കൂട്ടുപിടിച്ച് യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചെന്ന ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡന്‍റ് വി മുരളീധരന്‍. കോഴിക്കോട് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞ ദിവസം മാ‍റാട് കേസന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം മേധാവി പ്രദീപ്കുമാര്‍ ഇക്കാര്യത്തില്‍ അന്നത്തെ ഭരണകക്ഷിയിലെ പ്രമുഖ യുവ നേതാവിന്‍ പങ്കുണ്ടായിരുന്നു എന്ന് വെളിപ്പെടുത്തിയിരുന്നു. ഈ നേതാവാരാണെന്ന് വെളിപ്പെടുത്തണമെന്നും വിഷയത്തില്‍ കെ.പി.സി.സി നിലപാട് വ്യക്തമാക്കണമെന്നും വി മുരളീധരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ബിജെപി നേരത്തെ തന്നെ ചൂണ്ടികാട്ടിയ കാര്യങ്ങളാണ് അന്വേഷണോദ്യോഗസ്തര്‍ വെളിപ്പെടുത്തിയിരിക്കുന്നത് എന്നും കേസുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ ബിജെപി അത് കാര്യമായി തന്നെ  എടുക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു