തൃശൂര്‍ മുന്‍ ആര്‍ച്ച് ബിഷപ് ജേക്കബ് തൂങ്കുഴി അന്തരിച്ചു

രേണുക വേണു

ബുധന്‍, 17 സെപ്‌റ്റംബര്‍ 2025 (17:16 IST)
Jacob Thoomkuzhy

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജേക്കബ് തൂങ്കുഴി അന്തരിച്ചു. 95 വയസ്സായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നു കുറച്ചു ദിവസമായി ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 
 
ഇന്ന് ഉച്ചയ്ക്കു 2.50 നാണ് മരണം സ്ഥിരീകരിച്ചത്. അതിരൂപത മെത്രാപ്പോലീത്താ മാര്‍ ആന്‍ഡ്രൂസ് താഴത്താണ് മരണവിവരം അറിയിച്ചത്. കബറടക്കം പിന്നീട്. 
 
മാനന്തവാടി രൂപതയുടെ പ്രഥമ ബിഷപ്, താമരശേരി രൂപതാ ബിഷപ്, തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ് എന്നീ സ്ഥാനങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2007 ജനുവരി മുതല്‍ കാച്ചേരിയിലെ മഡോണ മൈനര്‍ സെമിനാരിയില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. 
 
ജീവന്‍ ടിവിയുടെ സ്ഥാപക ചെയര്‍മാനാണ്. സിബിസിഐ വൈസ് പ്രസിഡന്റ് പദവി വഹിച്ചിട്ടുണ്ട്. 2004 ല്‍ തൃശൂര്‍ മേരിമാതാ സെമിനാരിയില്‍ നടന്ന സിബിസിഐയുടെ ചരിത്ര സംഗമത്തിന്റെ സംഘാടകനായിരുന്നു. മാനന്തവാടി രൂപത അധ്യക്ഷനായി 22 വര്‍ഷവും തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പായി പത്ത് വര്‍ഷവും സേവനം അനുഷ്ഠിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍