മാവോയിസ്റ്റ് നേതാവിന്റെ വീഡിയോ അഭിമുഖം; അന്വേഷണം ആരംഭിച്ചു

Webdunia
ചൊവ്വ, 23 സെപ്‌റ്റംബര്‍ 2014 (12:18 IST)
മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ വീഡിയോ അഭിമുഖത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.ആഭ്യന്തര സുരക്ഷാ വിഭാഗം, കേന്ദ്ര ഏജന്‍സികളായ റോ, എന്‍ഐഎയും  അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ . രൂപേഷിന്റെ പുതിയ ചിത്രവും ലഭിക്കുമോയെന്നും അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്.

രുപേഷിന്റെ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു ചിത്രം മാത്രമാണ് അന്വേഷണ ഏജന്‍സികളുടെ കൈവശമുള്ളത്. വീഡിയോ അഭിമുഖത്തില്‍  രൂപേഷിന്റെ മുഖം മറച്ച നിലയിലാണ്. ഈ വീഡിയോയില്‍ നിന്നും രൂപേഷിന്റെ പുതിയ ചിത്രം ലഭിക്കുമോയെന്നാണ് അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നത്.

ഇത് കൂടാതെ അഭിമുഖം ചിത്രീകരിച്ച സ്ഥലത്തേപ്പറ്റിയും ഏജന്‍സികള്‍ അന്വേഷിക്കും. സ്ഥലം കേരളത്തിലെ വനത്തിനുള്ളില്‍ വച്ചാണ്  വീഡിയോ ചിത്രീകരിച്ചതെന്നാണ് കരുതപ്പെടുന്നത്.

വീഡിയോയ്ക്ക് 44 മിനിറ്റാണ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ രൂപേഷ് സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്തിരുന്നു. ഇത് കൂടാതെ കേരളത്തിലെ തീവ്ര ഇടത് പക്ഷ സംഘടനകളുടെ ചരിത്രവും രൂപേഷ് വീഡിയോയില്‍ വിവരിക്കുന്നുണ്ട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.