മാവോയിസ്റ്റാകുന്നത് കുറ്റകരമല്ല: ഹൈക്കോടതി

വെള്ളി, 22 മെയ് 2015 (17:04 IST)
മാവോയിസ്റ്റ് പ്രവർത്തനം നടത്തിയതു കൊണ്ട് മാത്രം ഒരാൾ കുറ്റക്കാരനാവില്ലെന്ന് ഹൈക്കോടതി. മാവോയിസത്തിന്റെ പേരിൽ മാത്രം ഒരാളെ കസ്റ്റഡിയിൽ എടുക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. മാവോയിസത്തിന്റെ പേരിൽ നിയമവിരുദ്ധ പ്രവർത്തനമോ രാജ്യദ്രോഹ പ്രവർത്തനമോ നടത്തിയാൽ മാത്രമെ ഇത്തരം കേസുകളിൽ ഒരാളെ തടവിൽ വയ്ക്കാൻ കഴിയുകയുള്ളൂവെന്നും കോടതി വ്യക്തമാക്കി.

മാവോയിസ്റ്റ് വിരുദ്ധ വേട്ടയ്ക്കുള്ള തണ്ടർബോൾട്ട് സേന പീഡിപ്പിച്ചു എന്നാരോപിച്ച് സമർപ്പിക്കപ്പെട്ട ഹർജിയിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. ഹർജിക്കാരന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.

വെബ്ദുനിയ വായിക്കുക