മാവോയിസ്റ്റ് ആക്രമണം: ഒരാള്‍ അറസ്‌റ്റില്‍, യുഎപിഎ ചുമത്തി

Webdunia
വെള്ളി, 30 ജനുവരി 2015 (14:51 IST)
വ്യാഴാഴ്ച കളമശേരിയില്‍ ദേശീയ പാതാ അതോറിറ്റി ഓഫീസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റു ചെയ്തു. കേരളാ സ്റ്റേറ്റ് ഇൻഷുറൻസ് ജീവനക്കാരനും മനുഷ്യാവകാശ പ്രവർത്തകനുമായ ജയ്‌സൺ കൂപ്പറാണ് അറസ്റ്റിലായത്. ഇയാക്ക് ആക്രമവുമായി നേരിട്ട് അടുപ്പം ഉണ്ടോ എന്ന് പൊലിസ് അന്വേഷണം തുടങ്ങുകയും ചെയ്തു.

ജയ്‌സൺ കൂപ്പറിനെ കൂടാതെ ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന സെക്രട്ടറി അഡ്വ തുഷാർ നിർമൽ സാരഥിക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇരുവർക്കെതിരെയും യുഎപിഎ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്‌. ഇയാൾ ഒളിവിലാണെന്നാണ് പൊലീസ് വ്യക്തമാക്കി. ജയ്‌സൺ കൂപ്പറുടെ പക്കല്‍ നിന്നും മാവോയിസ്റ്റ് ലഘുലേഖകള്‍ കണ്ടെടുത്തതായും, വൈകുന്നേരത്തോടെ ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

ദേശീയപാതയിൽ കളമശേരി റെയിൽവേ മേൽപ്പാലത്തിന് സമീപം ഇടറോഡിലെ വീടിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസാണ് വ്യാഴാഴ്ച രാവിലെ മാവോയിസ്റ്റുകൾ ആക്രമിച്ചത്. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.